റഷ്യയില്‍ ഭഗവത്‌ഗീത നിരോധിക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്ത. തീവ്ര
ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഉള്‍
പ്പെടുത്തിയാണ് ഗീതക്കെതിരെ നീക്കം നടക്കുന്നത്. ഇന്‍ര്‍നാഷണല്‍
സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ സ്യസ്‌നസ് എന്ന സംഘടനയുടെ സ്ഥാപകനായ എ സി ഭക്തിവേദാന്ദ സ്വാമി പ്രഭുപദ എഴുതിയ ഗീതയുടെ ഇംഗ്ലീഷ് പരിഭാഷയായ ഭഗവത്‌ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്നെതിരായാണ് സൈബീരിയയിലെ ടോംസ്‌ക് കോടതിയില്‍ കേസ് നിലനില്‌ക്കുന്നത്. സാ മൂഹിക
അനൈക്യമുണ്ടാക്കുന്ന സാഹിത്യമായി ഈ കൃതിയെ പ്രഖ്യാപിക്കണമെന്നും
റഷ്യയില്‍ ഇതിന്റെ വിതരണം തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഈ നീക്കത്തിന്നെതിരെ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെ ഹിന്ദു
സംഘടനകള്‍ ഈയി ടെ അവിടെ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ
സമീപിക്കുകയുമുണ്ടായി.
വിശുദ്ധ ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പല രാജ്യങ്ങളിലും കേസും
വാദങ്ങളും അനവധി തവ ണ മുമ്പുണ്ടായിട്ടുണ്ട്. ഖുര്‍ആനിനെ ഭീകരതയും
അപരിഷ്‌കൃതത്വവും വളര്‍ത്തുന്ന ഗ്രന്ഥമായി പ്രചരിപ്പിച്ച് അത്
നിരോധിക്കണമെന്ന മുറവിളി ഉയര്‍ത്തിയ അനുഭവങ്ങളുമുണ്ട്. ഇക്കഴിഞ്ഞ
സപ്‌തംബറില്‍പോലും ഖുര്‍ആന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന
കാമ്പയിനുമായി അമേരിക്കയില്‍ ഒരു ക്രൈസ്‌തവ പാതിരി
ഇറങ്ങിപ്പുറപ്പെടുകയുണ്ടായി. ഇന്ത്യയില്‍ ഖുര്‍ആന്‍ നിരോധിക്കണമെന്ന
ആവശ്യമുന്നയിച്ച് കോടതി കയറിയവരുണ്ട്. അത് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ
നേതൃത്വത്തിലായിരുന്നു. ഖുര്‍ആന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക്
കമ്യൂണിസ്റ്റുകളും സെക്യുലറിസ്റ്റുകളും മതഫാഷിസ്റ്റുകളുമൊ ക്കെ പല
കാലങ്ങളില്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ ഗീതയോ ബൈബിളോ
നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നതായി കേട്ടിട്ടില്ല. മുസ്‌ലിം
രാജ്യങ്ങളില്‍പോലും മറ്റു മതഗ്രന്ഥങ്ങള്‍ നിരോധിച്ചിട്ടില്ല. ഏതെങ്കിലും
മുസ് ലിം സംഘടന അത്തരമൊരാവശ്യം ഉന്നയിച്ച് കോടതി കയറിയ അനുഭവവും
ഉണ്ടായിട്ടില്ല.
ഭഗവദ്‌ഗീത കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികള്‍ ആദരിക്കുന്ന
മതഗ്രന്ഥമാണ്. ഒരു സാഹിത്യകൃതി എന്ന നിലയിലും ലോകത്തെ മികച്ച
ഗ്രന്ഥങ്ങളിലൊന്നാണത്. ചരിത്രപുസ്‌തകമെന്നതിലുപരി, മിത്തുകളും
സങ്കല്‌പങ്ങളും സാരോപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുരാനേതിഹാസമാണത്.
അതില്‍ യുദ്ധവര്‍ണനയുണ്ടാകാം. എന്നാല്‍ ശാന്തിയും മാനവികതയുമാണ് അ
തിന്റെ മുഖ്യസന്ദേശമെന്ന് ഗീതാ പണ്ഡിതന്മാര്‍ വിശ ദീകരിക്കുന്നു. ഗീത
എന്നല്ല, ഒരു സാഹിത്യകൃതിയും വായിച്ച് ഒരാള്‍ തീവ്രവാദിയാകുമെന്ന്
കരുതുന്നത് സം ഗതമല്ല. അങ്ങനെയെങ്കില്‍ മാര്‍ക്‌സിനെയും മാവോയെയും
ചെഗ്‌വേരയെയും വായിക്കുന്നവരെല്ലാം കടു ത്ത തൊഴിലാളിപക്ഷ തീവ്രവാദികളും
ഒളിപ്പോരാളികളുമാവേണ്ടിയിരുന്നു.ഇവിടെ രസകരമായ ഒരുകാര്യം, ആവിഷ്‌കാര സ്വാ തന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന മാര്‍ക്‌സിസ്റ്റുകള്‍ അവശേഷിക്കുന്ന റഷ്യയിലാണ് ഇത്തരമൊരു നീക്കം എന്നതാണ്. സുഊദിയിലോ ഇറാനിലോ മറ്റേതെങ്കിലും മുസ്‌ലിം രാജ്യങ്ങളിലോ ആണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കില്‍ കാണാമായിരുന്നു പുകിലുകള്‍. നമ്മുടെ സെക്യുലറിസ്റ്റ് ബുജികള്‍ക്കും മാധ്യമങ്ങള്‍ക്കും
ഉത്സവകാലമായേനെ! അനൈക്യപ്രവണത, യുക്തിഹീനത, പിന്തിരിപ്പത്തം, ഏകാധിപത്യം,അപരിഷ്‌കൃതത്വം, വിയോജനവാദം തുടങ്ങി നിഘണ്ടുവില്‍ കാണുന്ന സങ്കുചിതത്വം ദ്യോതിപ്പിക്കുന്ന സകലവാക്കുകളും മതങ്ങളുടെ സ്വന്തം വകയാണെന്നും
ബഹുത്വവും വിശാലതയും പുരോഗമന നിലപാടും മതങ്ങള്‍ക്ക് എക്കാലവും
അന്യമായിരിക്കുമെന്നുമാണ് നമ്മുടെ സെക്യുലര്‍ ബുദ്ധിജീവികള്‍
മനപ്പാഠമാക്കി വെച്ചിട്ടുള്ളത്. അത് അവര്‍ ചര്‍വിതചര്‍വണം ചെയ്യുകയും
ചെയ്‌തുകൊണ്ടേയിരിക്കും.
മാതൃഭൂമി വാരികയില്‍(2011 ഡിസം.18) അറബ് വസന്തത്തെക്കുറിച്ച് പ്രമുഖ
സെക്യുലര്‍ ബുജി എഴുതിയ ലേഖനം മതത്തെക്കുറിച്ചുള്ള സെക്യുലര്‍
അന്ധതയുടെ പുതിയ ഉദാഹരണമാണ്. വിപ്ലവാനന്തരം അറബ് രാജ്യങ്ങളില്‍ ഉയരുന്ന രാഷ്‌ട്രീയ പ്രവണതയില്‍ മതം ഉജ്വലമായ സാന്നിധ്യമാണ് എന്നതാണ് ഈ ലേഖകനെ അലോസരപ്പെടുത്തുന്നത്. മതപ്രസ്ഥാനങ്ങള്‍ക്ക് ബഹുസ്വരതയെ
ഉള്‍ക്കൊള്ളാനാവില്ലെന്നാണ് മൂപ്പരുടെ തീര്‍പ്പ്. അതുകൊണ്ട് അറബ്
വസന്തം ജനാധിപ ത്യവുമല്ല, സ്വാതന്ത്ര്യവുമല്ല!! സ്വാതന്ത്ര്യം, വിമോചനം
എന്നൊക്കെ പറയണമെങ്കില്‍ മതത്തെ ചവിട്ടിപ്പുറത്താ ക്കി പിണ്ഡംവയ്‌ക്കണം.
അതിനാല്‍ യഥാര്‍ഥ അറബ് വസന്തം സംഭവിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ
മധ്യത്തില്‍ അറബ് രാജ്യങ്ങളില്‍ മതരഹിത സെക്യുലറിസം ഇറക്കുമതി
ചെയ്യപ്പെട്ടപ്പോഴാണെന്നും ഇപ്പോള്‍ അതിന്റെ തിരിഞ്ഞുനടത്തമാണെന്നും
ലേഖകന്‍ ക ണ്ടെത്തുന്നു. സെക്യുലറിസ്റ്റുകളും കമ്യൂണിസ്റ്റുകളും
മതഗ്രന്ഥങ്ങള്‍ നിരോധിച്ചാലും പള്ളി പൂട്ടിയാലും മക്കന നിരോധിച്ചാലും
അത് ജനാധിപത്യവും പരിഷ്‌കാരവും! തീവ്ര സെക്യുലറിസം മടുത്ത് ഒരു ജനത
തങ്ങളുടെ മതപാരമ്പര്യങ്ങള്‍ ആശ്ലേഷിക്കാന്‍ തീരുമാനിച്ചാല്‍ അത്
പിന്തിപിപ്പത്തം! റഷ്യന്‍ കോടതി ഗീത നിരോധിച്ചാല്‍ കേരളത്തിലെ സെക്യുലര്‍ ബുജികള്‍ അതും ന്യായീകരിക്കുമോ?
-മുജീബ്റഹ്മാന്‍ കിനാലൂര്‍




