മുല്ലപ്പൂ വിപ്ലവം'' നടന്ന ടുനീഷ്യയില്‍ പതിറ്റാണ്ടുകളുടെ ഏകാധിപത്യ
ഭരണത്തിനുശേഷം സു താര്യമായ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നു.
പ്രതീക്ഷിച്ചപോലെ റാഷിദ് ഗനൂഷിയുടെ നേതൃത്വത്തിലുള്ള `അന്നഹ്‌ദ'
പാര്‍ട്ടി 217ല്‍ 90 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി
മാറിയിരിക്കുന്നു. 41.5% വോട്ടുകളും പാര്‍ട്ടി ഒറ്റയ്‌ക്ക് നേടിയിട്ടുണ്ട്.
ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്‌ദയുടെ നേതൃത്വത്തിലുള്ള
ദേശീയ ഐ ക്യമുന്നണി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കകം നിലവില്‍
വരുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.
ഭരണത്തിനുശേഷം സു താര്യമായ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നു.
പ്രതീക്ഷിച്ചപോലെ റാഷിദ് ഗനൂഷിയുടെ നേതൃത്വത്തിലുള്ള `അന്നഹ്‌ദ'
പാര്‍ട്ടി 217ല്‍ 90 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി
മാറിയിരിക്കുന്നു. 41.5% വോട്ടുകളും പാര്‍ട്ടി ഒറ്റയ്‌ക്ക് നേടിയിട്ടുണ്ട്.
ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്‌ദയുടെ നേതൃത്വത്തിലുള്ള
ദേശീയ ഐ ക്യമുന്നണി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കകം നിലവില്‍
വരുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.
1956ല്‍ ഫ്രഞ്ച് അധിനിവേശത്തിന്നെതിരെ പോരടിച്ച് നേടിയെടുത്ത
സ്വാതന്ത്ര്യം, സ്വന്തം ജനതയ്‌ക്ക് നിഷേധിക്കുകയായിരുന്നു
രാഷ്‌ട്രസ്ഥാപകനായ ഹ ബീബ് ബുര്‍ഗീബ. ഇസ്‌ലാമിനോട് അദ്ദേഹത്തിന്
വെറുപ്പായിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള ഒരു തുനീഷ്യയായിരുന്നു
ബുര്‍ഗീബയുടെ ലക്ഷ്യം. സ്‌ത്രീകള്‍ ശിരോവസ്‌ത്രം ധരിക്കുന്നതും
പുരുഷന്മാര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നതും കടുത്ത നിയന്ത്രണങ്ങളിലൂടെ
നിരുത്സാഹപ്പെടുത്തി. റമദാനില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ഓറഞ്ച്
ജ്യൂസ് കുടിച്ച് വ്രതമാസത്തിന്റെ പാവനതയെ അദ്ദേഹം ഇടിച്ചുതാഴ്‌ത്തി.
ബുര്‍ഗീബയു ടെ അതേവഴി തന്നെയാണ് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായ
സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും തെ രഞ്ഞെടുത്തത്. ഇസ്‌ലാമിക
ചിഹ്നങ്ങളെയും സംഘടനകളെയും ബിന്‍ അലി നിരന്തരം പരിഹസിച്ചു. ഇസ് ലാമിക
കക്ഷിയായ അന്നഹ്‌ദയെ നിരോധിച്ചു. അതി ന്റെ സമുന്നത നേതാക്കളെയും
പ്രവര്‍ത്തകരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആയിരക്കണക്കിനാളുകളെ
കൊലപ്പെടുത്തി. ദീര്‍ഘ വര്‍ഷത്തെ തടവുവാസത്തിനുശേഷം രാഷ്‌ട്രീയ
അഭയാര്‍ഥിയായി ഇരുപത് വര്‍ഷത്തോളം ലണ്ടനില്‍ താമസിച്ച
അന്നഹ്‌ദ തലവന്‍ റാഷിദ് ഗനൂഷി കഴിഞ്ഞ ജനുവരിയിലാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ഗനൂഷിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അന്നഹ്‌ദ
മികച്ച വിജയം നേടിയിരിക്കുന്നത്.തുനീഷ്യന്‍ ഏകാധിപതി ബിന്‍ അലിക്കെതിരെ വന്‍ ജനകീയ രോഷമാണ് അണപൊട്ടിയൊഴുകിയത്. അന്നഹ്‌ദക്ക് ഏറ്റവും അനുകൂല രാഷ്‌ട്രീയ സാഹചര്യമായിരുന്നു ഇത്. എന്നിട്ടും അമ്പത് ശതമാനം സീറ്റുപോലും
അന്നഹ്‌ദക്ക് തനിച്ച് നേടാനായില്ല. നിരോധം നീക്കിയതിനെ തുടര്‍ന്ന്
പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 1989ല്‍ 40% വോട്ടുനേടുമെന്ന്
അവകാശപ്പെട്ടിരുന്നു. 25 വര്‍ഷത്തിനുശേഷം ഏറ്റവും അനുകൂല സാഹചര്യത്തിലും
അത്രയും വോട്ടുകള്‍ മാത്രമേ അന്നഹ്‌ദ നേടിയുള്ളൂ എന്നത് വിശകലനം
അര്‍ഹിക്കുന്നുണ്ട്. ഏകാധിപത്യംകൊണ്ട് മനംമടുത്ത ജനങ്ങള്‍, ഏകകക്ഷി
ഭരണത്തേക്കാള്‍ ബഹുകക്ഷി ഭരണമാണ് താല്‌പര്യപ്പെടുന്നതെന്നാണ് ഈ അനുഭവം
നല്‍കുന്ന പാഠം. ജനാധിപത്യവും ബഹുസ്വരതയും ആഗ്രഹിക്കു ന്ന ടുനീഷ്യന്‍ ജനത
ഇസ്‌ലാമിക മൂല്യങ്ങളും ഉയര്‍ ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു.
അന്നഹ്‌ദ കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത് ഇടതുകക്ഷിയായ
കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ലിക്ക് ആണ്, 30 സീറ്റും 13.8% വോട്ടും.
അത്തകത്തുല്‍ പാര്‍ട്ടി 21 സീറ്റും 9.7% വോട്ടും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ പ്രമുഖ കക്ഷികള്‍ചേര്‍ന്നുള്ള കൂട്ടുമുന്നണിയായിരിക്കും തുനീഷ്യയില്‍
ഇനി അധികാരത്തില്‍ വരിക. പ്രസിഡന്റിനെ നിശ്ചയിക്കുക, ഒരു വര്‍ഷത്തിനകം
ഒരു ഭരണഘടനയ്‌ക്ക് രൂപം നല്‍കുക, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക
എന്നിവയാണ് പുതിയ ഭരണകൂടത്തിന്റെ ചുമതലകള്‍. വിപ്ലവാനന്തരം ഇറാനില്‍
നിലവില്‍വന്ന ഇസ്‌ലാമിക സ്റ്റേറ്റിന്റെ മാതൃകക്ക് പകരം ജനാധിപത്യ മതേതര
മാതൃകയാണ് ടുനീഷ്യന്‍ ജനത ആഗ്രഹിക്കുന്നത്. റാഷിദ് ഗനൂഷിയുടെ
നേതൃത്വത്തില്‍ അന്നഹ്‌ദ മുന്നോട്ടുവെക്കുന്നതും തുര്‍ക്കി
മോഡലാക്കിക്കൊണ്ടുള്ള ഒരു ആധുനിക രാഷ്‌ട്രമാണ്; ബഹുസ്വരസമൂഹമാണ്.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഗനൂഷി നടത്തിയ പത്രസമ്മേളനത്തില്‍ ടുനീഷ്യ
ഇനിമുതല്‍ എല്ലാവരുടേതുമായിരിക്കുമെന്ന് അസന്നിഗ്‌ധമായി
പ്രഖ്യാപിക്കുകയുണ്ടായി. സ്വതന്ത്ര ടുനീഷ്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും
മുസ്‌ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കും മതരഹിതര്‍ക്കും തുല്യസ്വാതന്ത്ര്യം
രാജ്യത്ത് നിലവില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നഹ്‌ദയുടെ 90
സീറ്റില്‍ 47ലും സ്‌ത്രീകളാണ്. ടുനീഷ്യയുടെ ഭാവി രാഷ്‌ട്രീയത്തില്‍
സ്‌ത്രീകളുടെ നിര്‍ണായക പങ്കാളിത്തം ഉണ്ടായിരിക്കും. ബഹുത്വാധിഷ്‌ഠിത
ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ ഒരു ഭരണഘടനയാണ് ടുനീഷ്യയില്‍ വരാന്‍
പോകുന്നതെന്ന് ഗനൂഷിയുടെ നിലപാടുകള്‍ അടിവരയിടുന്നുണ്ട്.
അന്നഹദയുടെ നേതൃസ്ഥാനത്തും മുന്‍നിരയിലും ഗനൂഷിയുടെ നിലപാടുകളെ
പിന്തുണയ്ക്കുന്നവരാണുള്ളതെങ്
വിഭാഗവും പാര്‍ട്ടിക്കകത്തുണ്ടെന്നതും വസ്‌തുതയാണ്. അവരെ യഥോചിതം
അനുനയിപ്പിക്കുക പാര്‍ട്ടി നേരിടാനിരിക്കുന്ന വെല്ലുവിളിയായിരിക്കും.
എന്തായാലും, മഹാഭൂരിപക്ഷം മൂസ്‌ലിംകളുള്ള ഒരു രാജ്യത്ത്, ബഹുസ്വരതയും
ബഹുകക്ഷി ജനാധിപത്യ സമ്പ്രദായവും അനുവര്‍ത്തിക്കാന്‍ ഒരു ഇസ്‌ലാമിക
രാഷ്‌ട്രീയ കക്ഷി തയ്യാറാവുന്നു എന്നത് ശ്രദ്ധേയമായ മാറ്റമാണ്.
ഇസ്‌ലാം/ജാഹിലിയ്യത്ത് എന്ന ദ്വന്ദ ത്തെ പൊളിച്ചെഴുതി മതവിരുദ്ധ
ഭൗതികവാദ ഇസങ്ങളുമായിപോലും പ്രായോഗിക രാഷ്‌ട്രീയത്തില്‍
ചേര്‍ന്നുനില്‌ക്കുന്ന വിപ്ലവകരമായ പരീക്ഷണത്തിനാ ണ് തുനീഷ്യ മുതിരാന്‍
പോകുന്നത്. ക്ലാസിക്കല്‍ ഇസ് ലാമിസ്റ്റ് ചിന്തകരായ സയ്യിദ്
ഖുതുബിന്റെയും ഹസനുല്‍ബന്നയുടെയും രാഷ്‌ട്രീയ ദര്‍ശനത്തില്‍നിന്നും
ബഹുദൂരം മുന്നോട്ടുപോയി പുതിയ ലോകക്രമത്തില്‍ ഇസ്‌ലാമിക
രാഷ്‌ട്രീയത്തിന്റെ പ്രതിനിധാനം എങ്ങനെയായിരിക്കുമെന്ന് തുനീഷ്യയിലെ
പുതിയ സര്‍ ക്കാര്‍ കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കാം. ഈജിപ് തിലും
യമനിലും ലിബിയയിലുമൊക്കെ സമീപഭാവിയില്‍ സംഭവിക്കാനിടയുള്ള രാഷ്‌ട്രീയ
പരിണാമങ്ങളും ഇസ്‌ലാമിക രാഷ്‌ട്രീയത്തെക്കുറിച്ചുള്ള മുന്നെഴുത്തുകളെ
പുറംതള്ളിക്കൊണ്ടുളളതായിരിക്കാ
-മുജീബ്റഹ്മാന്‍ കിനാലൂര്‍




0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....