യുക്തിവാദമെന്ന അന്ധവിശ്വാസം

October 23, 2010



`യുക്തിവാദി'കളെ ഇപ്പോള്ആരും ഗൗനിക്കാറില്ല. കാരണം, ലോകത്തിനോ സമൂഹത്തിനോ സര്ഗാത്മകമായ ഒരു സംഭാവനയും ചെയ്യാന്പ്രാപ്തിയില്ലാത്ത കേവലം താര്ക്കിക പ്രസ്ഥാനമാണ്യുക്തിവാദം എന്ന്എല്ലാവരും തിരിച്ചറിയുന്നതു തന്നെ. കേരളത്തില്അമ്പത്വര്ഷത്തോളമായി യുക്തിവാദി സംഘം രൂപീകരിക്കപ്പെട്ടിട്ട്‌. രൂപീകരണ കാലത്തുണ്ടായിരുന്ന വേരോട്ടം പോലും ഇന്ന് പ്രസ്ഥാനത്തിന്നില്ല. `യുക്തിവാദ'ത്തിന്റെ വളര്ച്ചയില്ആശയ പിന്തുണ നല്കിയ മാര്ക്സിസ്റ്റുകള്ഇന്നിപ്പോള്യുക്തിവാദികളുടെ ശത്രുക്കളാണ്‌! യാന്ത്രിക യുക്തിവാദത്തിന്ലോകത്ത്ഒരു ചുക്കും ചെയ്യാനില്ലെന്ന്മാര്ക്സിസ്റ്റുകള് പറഞ്ഞുതുടങ്ങിയതാണ്യുക്തിവാദികളെ ക്രുദ്ധരാക്കുന്നത്‌. അടവുനയത്തിന്റെ ഭാഗമായിട്ടാണെങ്കില്പോലും അടുത്ത കാലത്തായി മാര്ക്സിസ്റ്റുകളുടെ പ്രധാന പ്രബോധനം തന്നെ കമ്യൂണിസം മതത്തിനെതിരല്ല എന്നായിത്തീര്ന്നിട്ടുണ്ട്!

യുക്തിവാദത്തിന് പേര്നല്കിയത്ഏതോ ഹാസ്യ സാമ്രാട്ടാകാന്തരമുണ്ട്‌. നമ്മുടെ നാട്ടില്നിരീശ്വരവാദത്തിനാണല്ലോ യുക്തിവാദം എന്ന പര്യായം. അണ്ഡകടാഹം യാതൊരു കാര്യകാരണവുമില്ലാതെ ഒരു `സുപ്രഭാതത്തില്' തനിയെ അങ്ങുണ്ടായതാണെന്ന മുരത്ത യുക്തിരാഹിത്യത്തില്നിന്നാണല്ലോ യുക്തിവാദത്തിന്റെ തുടക്കം. യുക്തിയുടെ അളവുകോലുകള്ക്കും കേവലബുദ്ധിയുടെ ഗണിതങ്ങള്ക്കും പിടികൊടുക്കാത്ത `അനന്തമജ്ഞാതമവര്ണനീയമായ' നിഗൂഢതയുടെ മഹാപ്രപഞ്ചത്തെ ലളിതയുക്തികള്കൊണ്ട്ഹരണക്രിയ നടത്തുന്ന അല്പബുദ്ധികള്പേരിനാണെങ്കിലും ഇന്നും ജീവിക്കുന്നുണ്ടല്ലോ എന്നോര്ക്കുമ്പോള്ആശ്ചര്യം തോന്നുന്നു.

യുക്തിവാദികളുടെ മദ്റസയിലെ ഒന്നാം പാഠം തന്നെ ദൈവം ഒരു അന്ധവിശ്വാസമാണെന്നാണ്‌. പ്രവാചകന്മാര്തട്ടിപ്പുകാരും വേദങ്ങള് കെട്ടുകഥകളും. ഭൂമി ഉരുണ്ടതാണെന്ന്പ്രഖ്യാപിച്ചതിന്റെ പേരില്പ്രാചീന ക്രൈസ്തവ പുരോഹിതന്മാര്ഗ്രീക്കു തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ചരിത്രം ഓതിപ്പഠിച്ച യുക്തിവാദികള്‍, മതങ്ങളെല്ലാം യുക്തിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്ന പൊതു തീര്പ്പിലെത്തിയതാണ്‌. അതില്നിന്ന്ഒരടി അവര് ഇനിയും മുന്നോട്ട്പോയിട്ടില്ല. ലോകത്തുള്ള മറ്റു മതങ്ങളെക്കുറിച്ച്പഠിക്കാനോ വേദഗ്രന്ഥങ്ങള്എല്ലാം ചിന്തയെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന്അന്വേഷിക്കാനോ അവര്മുതിരുന്നില്ല. അങ്ങനെ അന്വേഷിച്ച ചുരുക്കം ചിലര് ()യുക്തിവാദം അവസാനിപ്പിച്ച്മതാനുയായികളായതാണ്ചരിത്രം.

മതങ്ങള്സ്വയം അന്ധവിശ്വാസവും എല്ലാ അത്യാചാരങ്ങള്ക്കും കാരണവുമാണെന്ന യുക്തിവാദികളുടെ മുന്വിധിക്ക്ഒരു സാമ്പിളാണ്‌, പുതിയ ലക്കം യുക്തിരേഖ (2010 ഒക്ടോബര്‍). `പെണ് സുന്നത്തിനെ'ക്കുറിച്ചാണ്ഇതിന്റെ കവര്‍‌സ്റ്റോറി. `പെണ്സുന്നത്ത്‌: ഒരു മതാചാര ക്രൂരത' എന്നാണ്ലേഖനത്തിന്റെ തലക്കെട്ട്‌. ലോകത്തിന്റെ ചില ഭാഗങ്ങളില്സ്ത്രീ ജനനേന്ദ്രിയം ഛേദിക്കുന്ന (Female Genital Mutilation) പ്രാകൃതാചാരം നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്ട്ടാണിത്‌. ആചാരത്തിന്‌ `പെണ്സുന്നത്ത്‌' എന്ന വിശേഷണം യുക്തിവാദികള്ക്ക്എവിടെ നിന്നാണ്കിട്ടിയത്‌? ഇത് മതാചാരമാണെന്നും മതം സൃഷ്ടിക്കുന്ന ദുരന്തത്തിന്ഉദാഹരണമാണിതെന്നും ലേഖനത്തിന്റെ ഒരു ഭാഗത്തുണ്ട്‌. ഇസ്ലാമിക പ്രമാണങ്ങള്കണിശമായി അനുശാസിക്കുന്ന ഒരു ആചാരമായിരുന്നെങ്കില്അത്ഇന്ത്യയടക്കം എല്ലാ രാജ്യത്തും കണ്ടേനെ. അതില്ലെന്ന് യുക്തിരേഖ തന്നെ പറയുന്നുണ്ട്‌. അപ്പോള്ഇത്‌ `സുന്നത്താ'ണെന്ന്ഫത് നല്കിയത് സ്വന്തം മുന്വിധി കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്‌? യുക്തിരേഖ തന്നെ എഴുതുന്നു: ``പെണ്സുന്നത്ത്എന്ന പ്രാകൃതാചാരം മുസ്ലിംകളുടെ മാത്രമായ ഒരു ആചാരമാണെന്ന് പറയാന്വയ്യ. ഇത്ആഫ്രിക്കന്രാജ്യങ്ങളില്ഒതുങ്ങിനില്ക്കുന്നുമില്ല. ഇസ്ലാമിക ഭൂരിപക്ഷമുള്ള 28 ആഫ്രിക്കന്രാജ്യങ്ങളിലും യമന്‍, കുര്ദിസ്ഥാന്‍, അമേരിക്ക, സുഊദി അറേബ്യ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മുസ്ലിംകളില് ഇപ്പോഴും നിലനില്ക്കുന്നു. ദുരാചാരം ബൈബിളിനും ഖുര്ആനിനും ജൂതായിസത്തിനും മുമ്പേ നിലനിന്നതായി പറയപ്പെടുന്നു. വിശുദ്ധ ഗ്രന്ഥങ്ങളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ല. മുഹമ്മദ്നബിയുടെ പെണ്മക്കളാരും സുന്നത്ത് ചെയ്തിട്ടില്ലത്രേ''

വളരെ വ്യക്തം. ഖുര്ആന്കല്പിക്കുകയോ നബിതിരുമേനി ചെയ്യുകയോ നിര്ദേശിക്കുകയോ ചെയ്യാത്ത ഒരു സുന്നത്ത്ഇസ്ലാമിലില്ല; ഉണ്ടാകാന്പാടില്ല. പ്രവാചകനും എത്രയോ മുമ്പു മുതല്ലോകത്തെ ചില ഗോത്രസമൂഹങ്ങളില്നിലനിന്നുപോരുന്ന ഗോത്രാചാരങ്ങളില്പെട്ടതാവാം ഇത്‌. ഇത്ചില മുസ്ലിം സമൂഹങ്ങളിലും നിലനില്ക്കുന്നുണ്ടാവാം. ഇസ്ലാമിലില്ലാത്ത സ്ത്രീധന സമ്പ്രദായം ഇന്ത്യയില്മുസ്ലിംകള്ക്കിടയില്ആചരിക്കപ്പെടുന്നപോലെ. പക്ഷെ, അത് ഇസ്ലാം മതത്തിന്റെ പട്ടികയില്ചേര്ത്ത്ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് നീതിയാണോ? യുക്തിരേഖ മേല്ഖണ്ഡികയില്യാഥാര്ഥ്യം വ്യക്തമാക്കിയ ശേഷം തുടരുന്നു: ``അതെന്തായാലും ഇപ്പോള്പെണ്സുന്നത്ത്ഒരു ഇസ്ലാമിക ആചാരമായിട്ടാണ് അറിയപ്പെടുന്നത്‌.'' വൈരുധ്യമേ നിന്റെ പേരോ യുക്തിവാദം?

ഇതേ ലക്കത്തില്പര്ദയെക്കുറിച്ച്ഒരു ലേഖനമുണ്ട്‌. മുഖം മറയ്ക്കുന്ന ബുര്ഖയെക്കുറിച്ചാണിവിടെ `പര്' എന്ന് വിവക്ഷിച്ചതെന്നു തോന്നുന്നു. അതെന്തായാലും പ്രത്യേകരീതിയിലുള്ള വസ്ത്രം ഇസ്ലാം അടിച്ചേല്പിക്കുന്നില്ലെന്ന്സാമാന്യ വിവരമുള്ളവര്ക്കൊക്കെ അറിയാം. സ്ത്രീകള് വസ്ത്രധാരണത്തില്മര്യാദ പാലിക്കണമെന്നാണ്മതം നിഷ്കര്ഷിക്കുന്നത്‌. പക്ഷെ, യുക്തിരേഖക്ക്അത്സ്വീകാര്യമല്ല. കാരണം അവര്ക്ക്‌ ``ഇസ്ലാം എക്കാലത്തും അടിമത്വത്തെ ആദര്ശവത്കരിച്ച മതമാണ്‌. സ്ത്രീയെ പുരുഷന്റെ അടിമയാക്കിയ മതമാണ്‌.'' കൊളോണിയല്ആധുനികതയുടെ മതരഹിത മൂല്യങ്ങളാണ്പുരോഗമനം എന്ന്അന്ധമായി വിശ്വസിക്കുന്ന യുക്തിവാദി ഭക്തന്മാരോട്വേദമോതിയിട്ട്ഒരു കാര്യവുമില്ല

2 പ്രതികരണങ്ങള്‍:

സ്വതന്ത്ര ചിന്തകന്‍ പറഞ്ഞു...

യുക്തിവാദത്തിനെതിരായതും ഇസ്ളാമിനെതിരായതുമായ ചില പോസ്റ്റുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍

അല്ലാഹുവും ലൈംഗിക സദാചാരവും !


ഇസ്ലാമിസം

Dileep പറഞ്ഞു...

ഈ അണ്ഡകടാഹം യാതൊരു കാര്യകാരണവുമില്ലാതെ ഒരു `സുപ്രഭാതത്തില്‍' തനിയെ അങ്ങുണ്ടായതാണെന്ന മുരത്ത യുക്തിരാഹിത്യത്തില്‍ നിന്നാണല്ലോ യുക്തിവാദത്തിന്റെ തുടക്കം.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

'യാതൊരു കാര്യകാരണവുമില്ലാതെ തനിയെ അങ്ങുണ്ടായ ഒരാള്‍' ബോറടിച്ചപ്പോള്‍ ഉണ്ടാക്കിയതാണ് ഈ 'അണ്ഡകടാഹം'; പിന്നെ തന്നെ സ്തുതിക്കാനും പ്രശംസിക്കാനും ആരും ഇല്ലെന്നു തോന്നിയപ്പോള്‍ അങ്ങേര് തന്നെ കളിമണ്ണ് കുഴച്ച് ഉരുട്ടി എടുത്തതാണ് മനുഷ്യന്‍ എന്നും അടിയുറച്ച് വിശ്വസിച്ചാല്‍ മതവാദം ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments