"പര്‍ദ ഒരു മതചിഹ്നമല്ല; അത് അടിച്ചമര്‍ത്തലിന്റെയും പതിത്വത്തിന്റെയും അടയാളമാണ് '' -നിക്കോളാസ് സര്‍ക്കോസിയുടേതാണ് ഈ `മഹദ്വചനം!' പര്‍ദയെ ബലപ്രയോഗത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഉടയാടയായി വീക്ഷിക്കുന്ന അസുഖം, സര്‍ക്കോസിയ്‌ക്കു സ്വന്തമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജാക്‌സ്‌ട്രോയും ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. വിയോജനത്തിന്റെയും പാര്‍ശ്വവത്‌കരണത്തിന്റെയും അടയാളമായാണ് സ്‌ട്രോ പര്‍ദയെക്കുറിച്ച് പറഞ്ഞത്. ഈ പര്‍ദാവിരുദ്ധ അപസ്‌മാരം മൂര്‍ച്ഛിച്ച ഒരു ചെറുപ്പക്കാരനാണ് കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ വെച്ച് മര്‍വ ശര്‍ബിനി എന്ന യുവതിയെ കൊലപ്പെടുത്തിയത്.
മതവിരുദ്ധ സെക്യുലറിസം ഭ്രാന്തമായ ഒരു മതമായി മാറുകയാണ് പലപ്പോഴും യൂറോപ്പില്‍. ഒരുതരം വംശീയതയായി ഇത് നിറംമാറിക്കൊണ്ടിരിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി പര്‍ദ നിരോധിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ബില്ലിനെതിരെ ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയില്‍ കൈപൊക്കാന്‍ ഒരാള്‍ മാത്രമാണുണ്ടായത്. ഒന്നിനെതിരെ 355 വോട്ടിന് ബില്‍ പാസ്സായി. മിക്കവാറും ഉപരിസഭയും നിയമം പാസ്സാക്കാനാണ് സാധ്യതയുള്ളത്. 2005ല്‍ നെതര്‍ലാന്‍ഡില്‍ ബില്‍ കൊണ്ടുവന്നതാണ്. അത് നിയമമാക്കും മുമ്പ് പാര്‍ലമെന്റിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടു മാത്രം നടപ്പിലായില്ലെന്നേയുള്ളൂ. ഓസ്‌ട്രിയ, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പര്‍ദ നിയമവിരുദ്ധമാക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്നര്‍ഥം, പര്‍ദ സ്‌ത്രീകള്‍ക്കു നേരെയുള്ള കയ്യേറ്റമാണെന്നും തടവറയാണെന്നുമുള്ള പ്രചാരണം യൂറോപ്പില്‍ വമ്പിച്ച സ്വാധീനം നേടിയിട്ടുണ്ടെന്ന് തന്നെയാണ്.
ലോകത്ത് വിഭിന്ന വംശീയ വിഭാഗങ്ങള്‍ക്ക്, സാംസ്‌കാരിക സമൂഹങ്ങള്‍ക്ക്, മതവിഭാഗങ്ങള്‍ക്ക് പ്രത്യേകതരം സാംസ്‌കാരിക പാരമ്പര്യങ്ങളുണ്ട്. സാംസ്‌കാരിക പാരമ്പര്യങ്ങള്‍ രൂപപ്പെടുന്നത് ചിലപ്പോള്‍ വംശപരമായ ഘടകങ്ങളില്‍ നിന്നാവാം. മറ്റുചിലപ്പോള്‍ ദേശീയ-ഉപദേശീയ ഘടകങ്ങളില്‍ നിന്നാവാം, ഭൂമിശാസ്‌ത്രപരമായ ഘടകങ്ങളില്‍ നിന്നുമാവാം. സിഖ് മതക്കാരുടെ പ്രത്യേക വേഷങ്ങളും ചിഹ്‌നങ്ങളും, ജൂതന്മാരുടെ തൊപ്പി, ക്രൈസ്‌തവ പുരോഹിതന്മാരുടെയും കന്യാസ്‌ത്രീകളുടെയും വേഷം തുടങ്ങിയവ മതപരമായ ഘടകങ്ങളില്‍ നിന്നുണ്ടായ വേഷചിഹ്‌നങ്ങളാണ്. ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും വസ്‌ത്രധാരണരീതിയില്‍ ദേശീയവും മതപരവുമായ ഘടകങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫിലെയും മിഡ്‌ല്‍ഈസ്റ്റിലെയും സാംസ്‌കാരിക രീതികളില്‍ പ്രാദേശിക ഘടകങ്ങള്‍ക്കു പുറമെ മതപരമായ ഘടകങ്ങളുടെയും ശക്തമായ സ്വാധീനമുണ്ട്.
ഒരു ജനതയെ സംബന്ധിച്ച് അവരുടെ വസ്‌ത്രവും സംസ്‌കാരവും അവരുടെ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. മുസ്‌ലിംകള്‍ ഒരു മത സാംസ്‌കാരിക സമൂഹമാണ്. അതുകൊണ്ട്, അവരുടെ സംസ്‌കാരം മതവുമായി കെട്ടുപിണഞ്ഞു കിടക്കുക സ്വാഭാവികം. ആ മതത്തിന്റെ ദാര്‍ശനിക ഘടകങ്ങള്‍ അവരുടെ വേഷത്തിലും സംസ്‌കാരത്തിലും ഉണ്ടാവുന്നതിലും അതിശയിക്കാനൊന്നുമില്ല. വൈവിധ്യത്തിന്റെ പുതിയ ലോക സാഹചര്യത്തില്‍ ഭിന്ന സമൂഹങ്ങള്‍ക്ക് അവരവരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്നതാണ് ജനാധിപത്യപരം; മാനവികം. ഏതെങ്കിലും ഒരു വിഭാഗത്തെ യുക്തിഹീനമായ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുന്നതല്ല, അവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ് ബഹുസ്വര സംസ്‌കാരം. സര്‍കോസിയും കൂട്ടരും തങ്ങളുടെ സംസ്‌കാരവും ദര്‍ശനവും മാത്രമാണ് ഉത്‌കൃഷ്‌ടമെന്നും അതിനു നിരക്കാത്തത് പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമാണെന്നും കരുതുന്നു. സംസ്‌കാരത്തെ മുഴുവന്‍ യൂറോപ്യന്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചു നിരപ്പാക്കുകയാണ് സര്‍കോസി തന്റെ പരിഷ്‌കരണത്തിലൂടെ. ഇതിലും ഭീകരമായ അധിനിവേശം മറ്റെന്തുണ്ട്? ഇതാണ് സാക്ഷാല്‍ ഏകജാതിവത്‌കരണം.
എന്‍ ഡി ടി വിയുടെ എഡിറ്ററും പ്രമുഖ എഴുത്തുകാരിയുമായ ബര്‍ക്ക ദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഈ വിഷയത്തില്‍ ഒരിക്കല്‍ എഴുതിയ കോളത്തില്‍, പര്‍ദ `അടിച്ചേല്‌പിക്കുന്ന' സംസ്‌കാരത്തിന്റെ അടയാളമാണെന്ന വാദത്തെ ചോദ്യംചെയ്‌തിരുന്നു. പര്‍ദയെയും സ്വാംശീകരിക്കാന്‍ മടിക്കുന്നതിന്റെ രാഷ്‌ട്രീയത്തെ അവര്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഒരിക്കല്‍ എന്‍ ഡി ടി വിക്കു വേണ്ടി കമല സുരയ്യയെ ഇന്റര്‍വ്യൂ ചെയ്‌ത അനുഭവം ബര്‍ക്ക ദത്ത് അനുസ്‌മരിക്കുന്നു. പര്‍ദയെക്കുറിച്ചു ചോദിച്ചപ്പോള്‍, ഇതെന്റെ തെരഞ്ഞെടുപ്പാണെന്നാണ് കമല സുരയ്യ പറഞ്ഞത്. സ്വന്തം വസ്‌ത്രമായി പര്‍ദയെ തെരഞ്ഞെടുക്കുന്നവരെ നിങ്ങള്‍ ബലം പ്രയോഗിച്ച് അഴിപ്പിക്കുന്നതിലല്ലേ സത്യത്തില്‍ ബലപ്രയോഗമുള്ളത്? ലോകത്ത് പര്‍ദയണിയുന്നവരില്‍ നേരിയ ഒരു ശതമാനമൊഴിച്ചാല്‍ ബാക്കി സമ്പൂര്‍ണമായും ഈ വസ്‌ത്രധാരണ രീതി സ്വയം തെരഞ്ഞെടുത്തതാണ്. അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം സര്‍കോസി കാണാത്തതെന്തേ? മറ്റൊന്നുകൊണ്ടുമല്ല, സര്‍കോസിയുടെ സെക്യുലര്‍ തീവ്രവാദം അതിരുവിട്ടതുകൊണ്ടു തന്നെ.




16 പ്രതികരണങ്ങള്‍:
ഒരു ജനതയെ സംബന്ധിച്ച് അവരുടെ വസ്‌ത്രവും സംസ്‌കാരവും അവരുടെ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. മുസ്‌ലിംകള്‍ ഒരു മത സാംസ്‌കാരിക സമൂഹമാണ്. അതുകൊണ്ട്, അവരുടെ സംസ്‌കാരം മതവുമായി കെട്ടുപിണഞ്ഞു കിടക്കുക സ്വാഭാവികം. ആ മതത്തിന്റെ ദാര്‍ശനിക ഘടകങ്ങള്‍ അവരുടെ വേഷത്തിലും സംസ്‌കാരത്തിലും ഉണ്ടാവുന്നതിലും അതിശയിക്കാനൊന്നുമില്ല. വൈവിധ്യത്തിന്റെ പുതിയ ലോക സാഹചര്യത്തില്‍ ഭിന്ന സമൂഹങ്ങള്‍ക്ക് അവരവരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്നതാണ് ജനാധിപത്യപരം; മാനവികം. ഏതെങ്കിലും ഒരു വിഭാഗത്തെ യുക്തിഹീനമായ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുന്നതല്ല, അവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ് ബഹുസ്വര സംസ്‌കാരം. സര്‍കോസിയും കൂട്ടരും തങ്ങളുടെ സംസ്‌കാരവും ദര്‍ശനവും മാത്രമാണ് ഉത്‌കൃഷ്‌ടമെന്നും അതിനു നിരക്കാത്തത് പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമാണെന്നും കരുതുന്നു. സംസ്‌കാരത്തെ മുഴുവന്‍ യൂറോപ്യന്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചു നിരപ്പാക്കുകയാണ് സര്‍കോസി തന്റെ പരിഷ്‌കരണത്തിലൂടെ. ഇതിലും ഭീകരമായ അധിനിവേശം മറ്റെന്തുണ്ട്? ഇതാണ് സാക്ഷാല്‍ ഏകജാതിവത്‌കരണം.
കമ്പോളവല്‍ക്കരിക്കപ്പെട്ട സ്ത്രീ സൌന്ദര്യമാണല്ലോ സാക്ഷാല്‍ സര്‍കോസിയുടെ നല്ല പാതി . അവരുടെ ഒരു പഴയ നഗ്ന ചിത്രം കണ്ണ് തള്ളുന്ന വിലക്കാണ് വില്‍ക്കപ്പെട്ടത് എന്ന് പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുന്നു .....അത്തരക്കാര്‍ക്ക് പര്‍ദ്ദ കാണുമ്പോള്‍ കലി വരുന്നത് എന്ത് കൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ ..
ടീസ് റ്റ സെതില്‍വാദിന്റെ കമ്യൂണലിസം കോംബാറ്റ് എന്ന മാസികയുടെ ‘ടു വീല്‍ ഓര്‍ നോട്ട് ടു വീല്‍‘ എന്ന കവര്‍സ്റ്റോറിയില്‍ പരാമര്‍ശിക്കുന്നപോലെ
>>>> ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്? ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ? - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു <<<<
പര്‍ദ്ധയാരെയാണ് അസ്വസ്ഥരാക്കുന്നത്???
പര്‍ദ്ദ പരിഷ്കൃത ജന സമൂഹങ്ങള്‍ നിരോധിക്കുകതന്നെ ചെയ്യും.
സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് വിഷലിപ്തമാക്കാനുള്ള ഇസ്ലാമിക
അജണ്ടയുടെ മുഖാവരണമാണ് പര്‍ദ്ദ.ഒരിക്കലും പരിഷ്ക്കരണത്തിനു വിധേയമാകാന്‍ കൂട്ടാക്കാത്ത പ്രാകൃത വര്‍ഗ്ഗീയ സാംസ്ക്കാരികതയുടെ... സ്ത്രീകളെ പാരതന്ത്ര്യത്തില്‍ തളച്ചിടുകയും അന്യ മനുഷ്യ സമൂഹങ്ങളെ കാഫിറായി മുദ്രകുത്തി കൊള്ളയടിക്കുകയും ചെയ്യുന്ന അപരിഷ്കൃത ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ... പൈശാചികതയുടെ വേഷമാണു പര്‍ദ്ദ.മാനവിക വിരുദ്ധമായ സംങ്കുചിതവും സ്വാര്‍ത്ഥവുമായ വര്‍ഗ്ഗീയതയുടെ വേഷം :) ചിത്രകാരന്റെ പഴയൊരു പോസ്റ്റ് ലിങ്ക്:
പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക
ഗള്‍ഫ് പണത്തിന്റെ ദുര്‍ന്മേദസ്സായും പാര്‍ശ്വഫലമായും 25 വര്‍ഷം മുന്‍പ്
കേരളത്തില്‍ കെട്ടിയിറക്കിയ ഇസ്ലാമികവര്‍ഗ്ഗീയതയുടെ ആദ്യ ലക്ഷണമായിരുന്നു പര്‍ദ്ദ.അതുവരെ സ്നേഹത്തിന്റേയും,നന്മയുടേയും,മഹനീയ ജനസമൂഹമായിരുന്ന മുസ്ലീങ്ങള്‍ക്കിടയിലേക്ക് മൌദൂതികള്‍ എറിഞ്ഞ വര്‍ഗ്ഗീയ വലയാണ് പര്‍ദ്ദ.
വിദേശത്തെ കാര്യമൊന്നും ചിത്രകാരനറിയില്ല,
കേരളത്തില്‍ പര്‍ദ്ദ ഇസ്ലാമികവര്‍ഗ്ഗീയതയുടെ യൂനിഫോം തന്നെ :)
@ പ്രിയപ്പെട്ട സഹോദരന്‍ chithrakaran:ചിത്രകാരന്‍ താന്കള്‍ മുകളിലുള്ള പോസ്റ്റ് മനസ്സിരുത്തി വായിച്ചില്ല എന്ന് കരുതുന്നു . കാരണം പര്‍ദ്ദയുടെ അനിവാര്യതയെ കുറിച്ചുള്ള പോസ്റ്റുകളില്‍ ഒന്നല്ല ഇത്, മറിച്ച് സ്വന്തം ഇഷ്ടപ്പ്രകാരം അത്തരമൊരു വസ്ത്രം ധരിക്കുന്നവരെ നിയമം മൂലം പീഡിപ്പിക്കുന്നതിനെ കുറിച്ചാണ്. ശരീരം നന്നായി മറച്ച ഒരാളുടെ വസ്ത്ര ധാരണം സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നത് എങ്ങനെയാണ് ? നഗ്നത പ്രദര്ഷിപ്പിക്കുന്നതല്ലേ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന പണി ?
സര്‍കോസിയുടെ രാജ്യത് മുസ്ലിമിന് സ്വന്തം മതത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമില്ലെന്കില്‍ ആ രാജ്യത്തെ സംസ്കാരത്തെ എന്ത് പേരിട്ടു വിളിക്കണം ?
(നഗ്നത മറക്കുന്നതിന്റെ ഇസ്ലാമിക വശങ്ങള്‍ താന്കള്‍ വിമര്‍ശന ബുദ്ധ്യാ മനസ്സിലാക്കുവാന്‍ ശ്രമിക്കൂ . അത് മറ്റൊരു വിഷയമാണ് )
ചിത്രകാരന് അല്ലേലും
അങ്ങനെയാ..
കാടടച്ചുള്ള വെടിയാണ് ഇതിയാന് ഇഷ്ടം..
കഷ്ടം.
നൌഷാദെ, ഇതിനു വേറൊരു വശമുണ്ട് .....
ഉദാഹരണത്തിന്, ഇസ്ലാമിക യഥാസ്ഥിതികതയുടെ അങ്ങേയട്ടമായി കണക്കാക്കുന്ന സൌദിയില്‍ വരുന്ന എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിയ്ക്കണം എന്ന നിയമം തന്നെ നോക്കുക.
അവിടെ വരുന്ന എല്ലാവരും അത് ധരിച്ചേ ഒക്കൂ ...കാരണം അതവിടുത്തെ നിയമമാണ്...അവിടെ ആരെങ്കിലും സമരവുമായി നടക്കുന്നുണ്ടോ?
അഥവാ നടന്നാല്‍ തന്നെ ഈ രാജ്യത്ത് ഇതാണ് നിയമം..അതനുസരിയ്കാന്‍ തയ്യാറില്ലാത്തവന്‍ ഇങ്ങോട്ട് വരണ്ട എനായിരിക്കും മറുപടി ....
ഇതിന്റെ നേരെ മറുവശമാണ് ഫ്രാന്‍സില്‍ സര്‍ക്കോസി നടപ്പാക്കുന്നത്....
അവിടെ പര്‍ദ്ദ മാത്രമല്ല സിക്കുകരന്റെയും, ക്രിസ്ത്യന്‍ മത ചിഹ്നങ്ങളും അദേഹം നിരോധിച്ചത് നൌഷാദറിഞ്ഞില്ല എന്നുണ്ടോ?
മാത്രവുമല്ല പര്‍ദാ നിരോധിയ്ക്കുന്ന ആദ്യത്തെ ഭാരനാധികാരിയോന്നുമല്ല സര്‍ക്കോസി...
ടര്‍ക്കിയില്‍ മുസ്തഫ കമല്‍ അതതുര്‍ക്കാനതാദ്യം നടപ്പാക്കിയത്...
ഒരു രാജ്യത്ത് പര്‍ദ്ദ ധരിച്ചേ വരാവൂ എന്ന് പറയുന്നു..മറ്റൊരിടത് അതും കൊണ്ടിങ്ങോട്ടെയ്ക്കാരും വരണ്ട എന്ന് പറയുന്നു...അത്രെ ഒള്ളു
അതായത് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നര്‍ത്ഥം....അതിനു ചുമ്മാ മുസ്ലിം മതവികാരം വ്രണപ്പെടുത്തി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..
@Noushad Vadakkel
സര്‍കോസിയുടെ രാജ്യത് മുസ്ലിമിന് സ്വന്തം മതത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമില്ലെന്കില്‍ ആ രാജ്യത്തെ സംസ്കാരത്തെ എന്ത് പേരിട്ടു വിളിക്കണം ?
താങ്കള്‍ ഈ പറഞ്ഞ സ്വാതന്ത്ര്യം എത്ര ഇസ്ലാമിക രാജ്യങ്ങളിലുണ്ട്? അവിടുത്തെയൊക്കെ സംസ്കാരത്തെ ഏതു പേരിട്ട് വിളിക്കണം?
ഫ്രാന്‍സില്‍ പ്രതിഷേധിക്കാനെങ്കിലും സ്വാതന്ത്രമുണ്ട്. സൗദിയിലോ ഇതര ഇസ്ലാമിക രാജ്യങ്ങളിലോ അതെങ്കിലുമുണ്ടോ?
desertfox ന്‍റെ പ്രസക്തമായ ചോദ്യത്തിന് എന്തുമറുപടിയാണ് നൗഷാദിനുള്ളത്? കൊടുത്താന്‍ കൊല്ലത്തും കിട്ടും ;)
Visit my blog
http://janasamaksham.blogspot.com
@Noushad Vadakkelഫ്രാന്‍സില്‍ (മാത്രമല്ല ഹോളണ്ട്, ബെല്‍ജിയം മുതലായ സ്ഥലങ്ങളിലും) ശരീരം മറക്കുന്നത് നിരോടിച്ചിട്ടുണ്ടോ? തല മറക്കലും നിരോദിച്ചിട്ടില്ല
ഒരു മുസ്ലിം സ്ത്രീ നിസ്കരിക്കാന്‍ എങ്ങിനെ പോകുന്നുവോ, അതിലും നന്നായി മറച്ചു കൊണ്ട് ഫ്രാന്‍സില്‍ എവിടെയും സഞ്ചരിക്കാം, ജോലി ചെയ്യാം ആരും അവളെ ഉപദ്രവിക്കില്ല.
പിന്നെ മുഖാവരണം, അതു ആള്മാരാട്ടതിനുള്ള ഉപാധിയാകാം എന്ന് ഭയന്ന് മുന്‍പേ നിരോദിചിരിക്കുന്നു,
അതിനുത്തരവാദി ഫ്രെഞ്ചുകാര്‍ അല്ല ബിന്‍ലാദന്‍ മൂപ്പരാണ് ആളെ പെടിച്ചിട്ടുള്ള നിരോടനം അത്ര തന്നെ. അതില്‍ ന്യായവും ഉണ്ടല്ലോ? അതു രാജ്യ സുരക്ഷ...
ഹജ്ജു ചെയ്യുമ്പോള്‍ പോലും മുസ്ലിം സ്ത്രീ മുഖം മറക്കുന്നില്ലല്ലോ (മറക്കാന്‍ പാടില്ലല്ലോ)
അല്ലാതെ അവിടെ ജീവിക്കുന്നതില്‍ ഒരു മുസ്ലിം ആണിനും പെണ്ണിനും യാതൊരു ബുദ്ധിമുട്ടും ഇല്ല,
ഇല്ലാത്ത കാര്യം ഓര്‍ത്തു നാമെന്തിനു ടെന്‍ഷന്‍ അടിക്കണം
- മുകളില്‍ പറഞ്ഞത് എവിടെയും കേട്ടതോ, വായിച്ചതോ അല്ല അനുഭവിച്ചതാണ്
ഇന്നത്തെ വാര്‍ത്തകള്‍ മിക്കതും വികാരത്തിന്റെ ആണ്, വിവേകത്തിന്റെ അല്ല. അതാണ് എല്ലാരെയും സ്വാദീനിക്കുന്നതും.
പിന്നെ പര്‍ദ്ദ ഒരു ഇസ്ലാമിക വസ്ത്രമാണോ?
ശരീരം മറക്കാന്‍ അല്ലാതെ പര്‍ദ്ദ ധരിക്കാന്‍ എവിടെയാണ് സുഹൃത്തേ പറയുന്നത്?
പിന്നെ ഞാന്‍ ഒരു പുരോഗമാനവാദിയല്ല, എന്റെ വൈഫ് ഇതുവരെ ശരീരം ഇസ്ലാമികമായി മറക്കാതെ പുറത്തിറങ്ങിയിട്ടില്ല അവള്‍ ഇറങ്ങുകയുമില്ല കാരണം സിമ്പിള്‍, റസൂല്‍ (സ അ) അതിഷ്ടപ്പെടില്ല അത്ര തന്നെ. അല്ലാതെ ഒരു സംഗടനെയെ പേടിച്ചിട്ടോ ആരെയും പേടിപ്പിക്കാനോ അല്ല.
please related topic in SthreeOnline
http://www.sthreeonline.info/test/?page_id=2073
@പാച്ചു >>>ഇസ്ലാമിക യഥാസ്ഥിതികതയുടെ അങ്ങേയട്ടമായി കണക്കാക്കുന്ന സൌദിയില്‍ വരുന്ന എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിയ്ക്കണം എന്ന നിയമം തന്നെ നോക്കുക.
അവിടെ വരുന്ന എല്ലാവരും അത് ധരിച്ചേ ഒക്കൂ ...കാരണം അതവിടുത്തെ നിയമമാണ്...അവിടെ ആരെങ്കിലും സമരവുമായി നടക്കുന്നുണ്ടോ?<<<
സൌദിയില്‍ എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിക്കണമെന്ന് നിയമമുള്ളതായി അറിയില്ല.
സൌദിയില്‍ ഉണ്ടാക്കുന്ന നിയമങ്ങളൊക്കെ ഇസ്ലാമിന്റെ തലയ്ക്കു വെക്കരുത് ,ഇസ്ലാമിന്റെ പ്രമാണങ്ങള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് . മാത്രവുമല്ല നഗ്നത മറക്കുവാനുള്ള ഒരു വസ്ത്രം മാത്രമായി പര്‍ദ്ദയെ കാണുക .ഇസ്ലാം ആവശ്യപ്പെടുന്നത് വിശ്വാസിനികളായ സ്ത്രീകള്‍ മുഖവും മുന്കൈയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുക എന്നതാണ് . പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ് മാന്യമായ വസ്ത്ര ധാരണം എന്നതില്‍ തര്‍ക്കമില്ലല്ലോ .
പര്‍ദ്ദ ധരിച്ചവര്‍ മാന്യമായ വസ്ത്ര ധാരണമാണ് സ്വീകരിച്ചിരിക്കുന്നത് .
അതല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം .
ഈ ബ്ലോഗ് പോസ്റ്റിന്റെ തുടക്കം ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ ...
ലേഖകന്റെ സംഗ്രഹം താഴെ കൊടുക്കുന്നു- പര്‍ദയും ഒരു തെരഞ്ഞെടുപ്പാണ് എന്ന കുരിപ്പിന്മേലുള്ള എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി.
ചില സുഹൃത്തുക്കള്‍ സൌദിയെ ചൂണ്ടിക്കാട്ടി ഫ്രാന്‍സിന്റെ പരാദ നിരോധ നടപടിയെ ന്യായീകരിക്കാന്‍ ശ്രമിച്ചു കണ്ടു.
സൗദി ഒരിക്കലും ഒരു ലിബറല്‍ സ്റ്റേറ്റ് അല്ല.ലിബറലിസം അവര്‍ അന്ഗീകരിക്കുന്നില്ല.അവിടെ ഇസ്ലാം ഔദ്യോഗിക മതമാണ്.
അതുപോലെ വേറെയും മതാധിഷ്ട്ടിത രാജ്യങ്ങലുണ്ടല്ലോ:ഫിലിപ്പൈന്സിലും വാതിക്കാനിലും ഔദ്യോഗിക മതം ക്രിസ്തു മതമാണ്.
അവിടെ ക്രിസ്തു മത ദര്‍ശനങ്ങള്‍ സാമൂഹിക നിയമങ്ങളില്‍ ഉണ്ടാവാം.അതാരും അതിക്ഷേപിക്കുമെന്നു തോന്നുന്നില്ല.
എന്നാല്‍ തീര്‍ത്തും ലിബറല്‍ ആയ ഒരു രാജ്യത്ത് "ഇഷ്ടമുള്ള"വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ആ "ഇഷ്ട്ട"പ്പട്ടികയില്‍ നിന്ന് പര്‍ദയെ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമാന്നു ചോദ്യം ചെയ്യപ്പെടേണ്ടത്.പര്‍ദ്ദ ഒരു തെരഞ്ഞെടുപ്പേ അല്ല,അങ്ങിനെ ഒരു സാദ്യത പോലും ഇല്ല"അത് എല്ലാഴ്പ്പോഴും നിര്‍ബ്ബന്ധിച്ചു അടിചെല്പ്പിക്കള്‍ മാത്രമാണെന്ന മുന്‍വിധിക്ക് പിന്നിലുള്ള വംശീയതയുടെ അമ്ഷങ്ങലാണ് ഇവിടെ പ്രശ്നവല്‍ക്കരിച്ചത്.അതില്‍ ഒട്ടും യാധാര്ധ്യമില്ലേ?
@ഇട്ടോളി കിനാലൂര്‍ സാഹിബിന്റെ മറുപടി നല്‍കിയതിനു നന്ദി .
It makes no sense to compare France and Islamic countries. As brother ittoli explained, countries like Soudi are 'Islamic countries' not liberal.. whereas France is so called Secular country, which has a constitutional law - Freedom of religion in France -guaranteed by the constitutional rights. Also, France specifies that they do not have an 'official' religion.
Being self explained as a country of freedom and secularism, what they have done is really bad!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....