സാക്കിര്‍ നായിക്കിനെ ഭയക്കുന്നതെന്തിന് ?
ലോകപ്രശസ്‌ത ഇസ്‌ലാമിക പ്രബോധകനും പ്രഭാഷകനുമായ ഡോ. സാക്കിര്‍ നായികിന് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് വാര്‍ത്തയാകുകയുണ്ടായി. അദ്ദേഹം `അസ്വീകാര്യ'മായ രീതിയില്‍ പെരുമാറുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് വിലക്കേര്‍പ്പെടുത്തുന്നതിന് കാരണമായി ബ്രിട്ടന്‍ ആഭ്യന്തര വിഭാഗം പറയുന്നത്. ബ്രിട്ടീഷ് ഹൈക്കോടതിയില്‍ കേസ്സിനു പോകാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍ ഡോ. സാക്കിര്‍ നായിക്.
സാക്കിര്‍ നായികിന്റെ `അസ്വീകാര്യമായ' പെരുമാറ്റമെന്താണെന്ന് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയിന്റെ പ്രസ്‌താവനകളില്‍ വ്യക്തമല്ല. തീവ്രവാദത്തെ അംഗീകരിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ തങ്ങളുടെ നാട്ടില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും അത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നും അവര്‍ പറയുകയുണ്ടായി. ഡോ. സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങളിലും വെബ്‌സൈറ്റുകളിലും ബിന്‍ലാദിനെ ന്യായീകരിക്കുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു. പക്ഷെ, ആ വാദത്തില്‍ ഒട്ടും സത്യമില്ല. സാക്കിര്‍ നായികിന്റെ നൂറുകണക്കിന് പ്രസംഗങ്ങളും സംവാദങ്ങളും ഇന്റര്‍നെറ്റിലുണ്ട്. അതില്‍ അധികവും മതതീവ്രവാദത്തെ എതിര്‍ക്കുന്നതും ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. ഇന്ത്യയില്‍ ബോംബെയിലും ചെന്നൈയിലുമൊക്കെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന `സമാധാന സമ്മേളന'ങ്ങളില്‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രസക്തിയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹം സ്വന്തമായി നടത്തുന്ന, ലോകത്തുടനീളം ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ടെലിവിഷനു പോലും `പീസ് ടിവി' എന്നാണദ്ദേഹം പേരിട്ടിട്ടുള്ളത്.
``ബിന്‍ ലാദിനെ എനിക്കു നേരിട്ടറിയില്ല. അദ്ദേഹം എവിടെയെന്നോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ എനിക്കു തിട്ടമില്ല. എന്നാല്‍ അമേരിക്കന്‍ നടപടികളെ എതിര്‍ക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഭീകരമുദ്ര ചാര്‍ത്തപ്പെടുന്നതെങ്കില്‍ ലോകത്തെ മുസ്‌ലിംകള്‍ ആകമാനം ഭീകരവാദികളാണെന്നു പറയേണ്ടി വരും. അമേരിക്കയാണ് ഒന്നാം നമ്പര്‍ ഭീകരവാദി''-
മത തീവ്രവാദത്തെയും സായുധ ജിഹാദിനെയും വിമര്‍ശനവിധേയമാക്കിക്കൊണ്ടുള്ള ചില പ്രസംഗങ്ങളിലും ചോദ്യോത്തരങ്ങളിലും ഈ രീതിയിലുള്ള പരാമര്‍ശങ്ങള്‍ സാകിര്‍ നായിക് നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അത് സന്ദര്‍ഭത്തില്‍ നിന്ന് വെട്ടിയെടുത്താണ് അദ്ദേഹത്തെ ഭീകരവാദിയാക്കുന്നത്. ഇതേ ന്യായം കൊണ്ട് വേണമെങ്കില്‍, പ്രശസ്‌ത യുദ്ധവിരുദ്ധ പ്രവര്‍ത്തകരും എഴുത്തുകാരുമായ നോം ചോംസ്‌കി, ജോണ്‍ പില്‍ജര്‍, റോബര്‍ട്ട് ഫിസ്‌ക്, അരുന്ധതി റോയി തുടങ്ങി നൂറുകണക്കിന് ബുദ്ധിജീവികളെ ഭീകരവാദികളാക്കാം! അപ്പോള്‍ സാക്കിര്‍ നായികിനെതിരെ തിരിയുന്നതിനു പിന്നിലുള്ള വികാരം കേവലം ചില പരാമര്‍ശങ്ങള്‍ മാത്രമാകില്ല.
ഇന്ത്യയില്‍ തന്നെ സാകിര്‍ നായികിനെതിരെ തീവ്രവാദമാരോപിക്കുന്നവരുണ്ട്. റാഡിക്കല്‍ സലഫിസ്റ്റ്, റാഡിക്കല്‍ വഹ്‌ഹാബി തുടങ്ങിയ ആരോപണങ്ങളും അദ്ദേഹത്തില്‍ ചുമത്തപ്പെട്ടിട്ടുണ്ട്. നാല്‌പത്തി രണ്ടു വയസ്സുകാരനായ ഈ മെഡിക്കല്‍ പ്രാക്‌ടീഷനര്‍ ദഅവത്ത് രംഗത്ത് വെട്ടിത്തെളിച്ച പാതയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മവിശ്വാസത്തോടെ യുവപ്രബോധകര്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു. അവരില്‍ മഹാഭൂരിപക്ഷവും ഭൗതിക വിദ്യാഭ്യാസം നേടിയ പ്രഫഷണലുകളാണ്. അവര്‍ മുഖേന ആയിരങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുന്നു.
സാക്കിര്‍ നായികിന്റെ മാതൃകയില്‍ പ്രബോധനവും സംവാദവും നടത്തുന്ന ഒട്ടേറെ ക്രൈസ്‌തവ പണ്ഡിതര്‍ ലോകത്തുണ്ട്. വ്യത്യസ്‌ത സഭകള്‍ക്കു കീഴില്‍ നിരവധി ടെലി പ്രബോധന നെറ്റ്‌വര്‍ക്കുകളുണ്ട്. ഇസ്‌ലാമില്‍ `ടെലി ഇവാഞ്ചലിസ'ത്തിന് തുടക്കമിട്ട ആളായാണ് സാക്കിര്‍ നായിക് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ക്രൈസ്‌തവ മിഷനറിമാര്‍ക്കോ ഇവാഞ്ചലിസ്റ്റുകള്‍ക്കോ ഇല്ലാത്ത വിലക്ക് ഇസ്‌ലാമിക പ്രബോധകനായ സാക്കിര്‍ നായികിന് വരുന്നത് എന്തുകൊണ്ടാണ്? ക്രൈസ്‌തവ മതത്തിലേക്ക് ആളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴില്ലാത്ത ഭയം ഇസ്‌ലാമിന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെങ്ങനെ? വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും മുന്നിലെന്ന് സ്വയം അവകാശപ്പെടുന്ന പാശ്ചാത്യ സമൂഹം, സാക്കിര്‍ നായിക്കിന്റെ ബൗദ്ധിക സംവാദത്തെ ഭയപ്പെടേണ്ട കാര്യമുണ്ടോ? ഈ ചോദ്യങ്ങളുടെ ഉത്തരം കൃത്യമാണ്. ബ്രിട്ടനും പാശ്ചാത്യരും ഭയക്കുന്നത് ഒരു സാക്കിര്‍ നായികിനെയല്ല. ഇതുപോലെ മുമ്പ് വിലക്കപ്പെട്ട താരിഖ് റമദാനെയോ യൂസുഫുല്‍ ഇസ്‌ലാമിനെയോ അല്ല. മറിച്ച്, അവരുടെ ആദര്‍ശമായ ഇസ്‌ലാമിനെ തന്നെയാണ്. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ സാക്കിര്‍ നായികിനെ വെറുക്കുന്നതിന്റെ പ്രേരകവും മറ്റൊന്നല്ല. ഇസ്‌ലാം ഉയര്‍ത്തുന്ന ചോദ്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസക്കുറവും അതില്‍ നിന്നുയരുന്ന ഭയപ്പാടും തന്നെയാണ്.
സാക്കിര്‍ നായികിന്റെ സംവാദശൈലിയെ എതിര്‍ക്കുന്നവരുണ്ട്. അത് `പ്രതിയോഗി'യെ അടിച്ചിരുത്തുന്നതും അസഹിഷ്‌ണുതാപരവുമാണെന്ന് വാദിക്കുന്നവരുണ്ട്. ഈ സംവാദങ്ങളില്‍ ഏറ്റുമുട്ടലാണ്, അനുരഞ്‌ജനമല്ല സംഭവിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതെന്തായാലും അഹമ്മദ് ദീദാത്തിനു ശേഷം മത താരതമ്യപഠന സംവാദങ്ങളില്‍ സാക്കിര്‍ നായികിന് തുല്യമായ മറ്റൊരു നാമമില്ലെന്ന് പറയാം. അതിനാല്‍ ക്രൈസ്‌തവ നേതൃത്വത്തിന്റെ സമ്മര്‍ദം നായികിനെ ബ്രിട്ടന്‍ വിലക്കിയതിനു പിന്നിലുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെയും വിശ്വാസ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ച് ഗീര്‍വാണം നടത്തുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പും മുഖംമൂടിയുമാണ് ഇത്തരം വിലക്കുകള്‍ വെളിപ്പെടുത്തുന്നത്. സാക്കിര്‍ നായികിന്റെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പു ചെയ്യാതിരിക്കാന്‍ ബ്രിട്ടനു കഴിഞ്ഞേക്കാം. ഇന്റര്‍നെറ്റിലൂടെയും മറ്റു ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും സാക്കിര്‍ നായികിനെ ശ്രവിക്കുന്ന ലക്ഷങ്ങളെ ചങ്ങലക്കിടാന്‍ ബ്രിട്ടനു സാധിക്കുമോ?




15 പ്രതികരണങ്ങള്‍:
അഭിപ്രായ സ്വാതന്ത്ര്യത്തെയും വിശ്വാസ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ച് ഗീര്‍വാണം നടത്തുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പും മുഖംമൂടിയുമാണ് ഇത്തരം വിലക്കുകള്‍ വെളിപ്പെടുത്തുന്നത്. സാക്കിര്‍ നായികിന്റെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പു ചെയ്യാതിരിക്കാന്‍ ബ്രിട്ടനു കഴിഞ്ഞേക്കാം. ഇന്റര്‍നെറ്റിലൂടെയും മറ്റു ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും സാക്കിര്‍ നായികിനെ ശ്രവിക്കുന്ന ലക്ഷങ്ങളെ ചങ്ങലക്കിടാന്‍ ബ്രിട്ടനു സാധിക്കുമോ?
ബ്രിട്ടണില്‍ ഒരു പിശാശിനെക്കൊണ്ടുള്ള ശല്യം കുറഞ്ഞു.
കേരളത്തില്‍ എം.എം.അക്ബറിനെയും വിലക്കാന്‍ ആരുമില്ലേ?
മറ്റുമതങ്ങളുടെ പുറത്തു കുതിര കയറുന്ന സകല കഴുതകളെയും വിലക്കണം
മത സംവാദങ്ങളെ ഇക്കൂട്ടര്‍ എത്രമാത്രം ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. പ്രശ്നാധിഷ്ഠിതമായി തെളിവുകളോടെ പ്രതിപക്ഷ മര്യാദയോടെ സാക്കിര്‍ നായിക്കിനേ പോലുള്ളവര്‍ നടത്തിവന്ന സംവാദങ്ങള്‍ കുറഞ്ഞ പക്ഷം മതങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ ഒരു പരിധി വരെ പൊതു സമൂഹത്തിന് സഹായകമായിരുന്നു. ഇത്തരം മതാന്തര ചര്‍ച്ചകളെ മുതലാളിത്തം എന്തു കൊണ്ട് ഭയപ്പെടുന്നു? വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായി കെട്ടിപൊക്കിയ കപട ദേശീയതയും മറ്റും തങ്ങളുടെ ഇച്ചകള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചൊപ്പിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ തിരിച്ചറിവുകള്‍ അവരെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംവാദങ്ങള്‍ ക്ക് അവര്‍ തടയിടുന്നത്.
@വിമര്‍ശനം സാകിര്‍ നായിക് ഏതു മതത്തിന്റെ പുറത്തു കുതിര കയറി എന്ന് വ്യക്തമാക്കുക . മനസ്സിലാക്കുവാന്‍ സാധിച്ചത് അദ്ധേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇതര മതസ്ഥരുടെ പോലും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു എന്നതാണ് . ഇതര മത ഗ്രന്ഥങ്ങള്‍ അവഗാഹമായി പഠിച്ചു സംവദിക്കുകയായിരുന്നു സാക്കിര്‍ നായിക് . അത് ഒരിക്കലും കുതിര കയറ്റ്മായിരുന്നില്ല . ഇന്ത്യന്‍ ഭരണഘടനാ അംഗീകരിക്കുന്ന മതപ്രചാരണ സ്വാതന്ത്ര്യം ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി താന്‍ വിശ്വസിക്കുന്ന മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു.വിമര്ഷിക്കുന്നതിനു മുന്‍പ് അദ്ധേഹത്തിന്റെ ഒരു പ്രഭാഷനമെങ്കിലും ശ്രവിക്കുക എന്നെ പറയാനുള്ളൂ ....
വേള്‍ഡ് ട്രേഡ് സെന്‍റെര്‍ ആക്രമനതിന്നു ശേഷം ഇസ്ലാം തകരും എന്ന് കണക്കു
കൂട്ടിയ പാശ്ചാത്യര്‍ കണ്ടത് ഇസ്ലാമിനെ പുല്‍കുന്ന ജനങ്ങളെയാണ്.ഇതിനെ തടയിടാന്‍ പാശ്ചാത്യ ഭരണകൂടവും
അവരെ നിയന്ദ്രിക്കുന്ന ജൂതപടയും കുറച്ചൊന്നുമല്ല പെടാപാട് പെടുന്നത്.അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്
സാക്കിര്‍ നായ്ക്കിനു എതിരെയുള്ള ബ്രഷ്ടു.
:)
ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയിന് പ്രതിഷേധം അറിയിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിനന്തനമറിയിക്കാന്‍ ലിങ്ക് വല്ലതുമുണ്ടോ
"മത സംവാദങ്ങളെ ഇക്കൂട്ടര്‍ എത്രമാത്രം ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി" hmmm.. what did you mean here? ya.. saudi and all muslim countries so liberal, so that all religion can safely preach there views there :)
agree with tintumon.. is there any link to congratulate them?
നീ ആള് മുഞ്ചാഹിദോ >.. അതോ ജമാതെ ഇസ്ലാമിയോ ...
@വിമര്‍ശനം
dear friend,
pl read the holy quran and write the comment.
www.youtube.com/watch?v=_EEM_nm8sC8
beekaravaadam cherukkuvaan sakkir naaykkine vilakkiyathu nannaayi,akbarine aarum vilakkiyilla kristhyaanikal marupadi koduthathukondu ippol akbarinu mindaattam ella.
സഹോദരങ്ങളെ , ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ക്ക് അതെ സാധിക്കൂ , അടല്ലാതവരോട് നമുക്ക് സംവദിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....