താരാരാധനയുടെ കാലം!

June 16, 2010



താരാരാധനയും വീരാരാധനയും ചിന്താശൂന്യരുടെ സംസ്കാരമായാണ്‌ നാം കേരളീയര്‍ മുമ്പൊക്കെ വിലയിരുത്തിയത്.കോടമ്പാക്കം നായകന്മാരുടെ കട്ടൌട്ടുയര്‍ത്തുകയും ഒടുവില്‍ യാഥാര്‍ത്ഥ്യലോകത്തും സ്വന്തം നേതാക്കളായി അവരെ വാഴിക്കുകയും ചെയ്ത തമിഴ്മക്കളെ നാം പരിഹസിച്ചു.പുരട്ചി തലൈവിക്കു വേണ്ടി അവര്‍ വഴിപാടു നേര്ന്നപ്പോഴും കുശ്ബുവിന്റെ പേരില്‍ ക്ഷേത്രം പണികഴിപ്പിച്ചപ്പോഴും നാം മൂക്കത്ത് വിരല്‍ വെച്ച് കൌതുകം കൂറി! ദിവസവും പ്രഭാതത്തില്‍ നാല് പത്രം വായിക്കുകയും തൊണ്ണൂറു ശതമാനം സാക്ഷരത നേടുകയും ചെയ്ത മിടുക്കില്‍ നമ്മുടെ യുക്തി ബോധത്തെ ഓര്‍ത്തു നാം അഭിമാനം കൊണ്ടു.പോകെ പോകെ,കാര്യം ഇതാ തലകുത്തനെ മറിഞ്ഞിരിക്കുന്നു..

മലയാള മണ്ണിന്റെ മുക്ക് മൂലകളില്‍ കൂണ്‍ പോലെ മുളച്ചു പൊങ്ങുന്ന ഫാന്‍ ക്ലബ്ബുകള്‍ കണ്ടാല്‍ സാക്ഷാല്‍ കരുണാനിധി പോലും അതിശയിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു നവോദ്ധാന വീമ്പു പറയുന്ന നമ്മുടെ നാട്.മമ്മുട്ടി ഫാന്‍,മോഹന്‍ലാല്‍ ഫാന്‍,പ്രിത്വിരാജ് ഫാന്‍,ദിലീപ് ഫാന്‍ അങ്ങിനെ താരാരാധന ഒരു ഭാഗത്ത്‌.ക്രിക്കറ്റ് ഫാന്‍സ്‌ വേറൊരു ഭാഗത്ത്‌.ലോക കപ്പു തുടങ്ങിയതോടെ ഫുട് ബാള്‍ ഫാനുകളാണ് അരങ്ങു തകര്‍ക്കുന്നത്.നിരത്തുകളും കമാനങ്ങളും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മറ്റും കൊടികളാല്‍ നിറഞ്ഞിരിക്കുന്നു! കളി തുടങ്ങും മുമ്പ് തന്നെ ജനം തങ്ങളുടെ ആരാധ്യ താരങ്ങള്‍ക്ക് വേണ്ടി പൂജ തുടങ്ങിയിരിക്കുന്നു.പത്രങ്ങളും ചാനലുകളും ഈ വീരാരാധനക്കു ചൂടും ചൂരും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു! ഗാസയില്‍ സമാധാനക്കപ്പല്‍ ഇസ്രായേലി പട്ടാളം ക്രൂരമായി ആക്രമിച്ചതിനെതിരെ നമ്മുടെ വിപ്ലവ യൌവനം പ്രതികരിച്ചതായി കേട്ടില്ല.എന്നാല്‍ തങ്ങളുടെ വീരവിഗ്രഹങ്ങളുടെ ജഴ്സി അണിഞ്ഞു നടുറോട്ടില്‍ പ്രകടനം നടത്താന്‍ ചെറുപ്പക്കാരുണ്ട്.ചെഗുവേരയുടെ ചുവര്ചിത്രങ്ങള്‍ക്ക് മേലെ ശ്രീശാന്തിന്റെ ഫ്ലെക്സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നു.എന്തൊരു മാറ്റം!!!!!!!!!!!

3 പ്രതികരണങ്ങള്‍:

Noushad Vadakkel പറഞ്ഞു...

ഇത് ഒരു സാമ്പിള്‍ കമന്റ്‌ ആണ്

ബഷീര്‍ Vallikkunnu പറഞ്ഞു...

Good design and lay out. better than kinalur's other blog (ചുവരെഴുത്തുകള്‍) Congrats..

Feedback (Shabab) is an excellent column, which I always try to follow. Keep posting it.

ഈ വിഷയത്തില്‍ ഞാനും ഒരു തേങ്ങ ഉടച്ചിട്ടുണ്ട്‌. താരാരാധന അല്പം വളഞ്ഞു തിരിഞ്ഞാണ് എഴുതിയത് എന്ന് മാത്രം. (അതെന്റെ സ്വഭാവമാ)

Faizal Kondotty പറഞ്ഞു...

Well, Keep writing...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....

Related Posts with Thumbnails

feedback comments